വറുതിയുടെ അറിവുകാലങ്ങളിൽ
പുഴയൊഴുക്കിന്റെ പൂരങ്ങളാകെയും നിലച്ചു.
പുറമ്പോക്കിലെ ആർത്തലച്ച കളിയിടങ്ങളിൽ
കൽത്തൂണുകളുടെ നിറരൂപങ്ങൾ നിവർന്നുപൊന്തി
പുഴക്കയങ്ങളിൽ ഊളിയിട്ടൂളിയിട്ടൊപ്പമഭിരമിച്ച കൂട്ടുകാരി
പുഴകളൊക്കെയും പേറുന്ന കടലും കടന്നുപോയി
പേമാരിയെ പ്രണയിച്ച് കയറിയേറിയേറി
പുഴ ഉമ്മറത്ത് വന്നുപോയിട്ടും അപഹരിക്കാത്ത
പൂഴിയിൽപണിത കൊട്ടാരങ്ങളും
ചിരട്ടകമഴ്ത്തലിൽ വെന്ത അപ്പങ്ങളും
മെലിഞ്ഞുറയുന്ന ഉള്ളിലേയ്ക്കൊളിപ്പിച്ച്
അവശേഷിപ്പുകളെയാകെ പുഴതന്നെ
ഞെരിച്ചുഞെരിച്ചുകൊന്നു.
ഞെരിച്ചുഞെരിച്ചുകൊന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ