ഹൃദയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഹൃദയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017 മാർച്ച് 1, ബുധനാഴ്‌ച

ഭാഷാരൂപം

നിങ്ങൾക്ക് മധുരം തരാൻ 
ഞാൻ ചാന്ദ്‌നി ചൗക്കിലെ 
മിഠായി വിൽപ്പനക്കാരനല്ല
നിറങ്ങളുടെ പകിട്ടു വിടർത്താൻ 
സൂറത്തിലെ വസ്ത്രവ്യാപാരിയുമല്ല
അറിവിന്റെ തെളിനീരു പകരാൻ പണ്ഡിതനുമല്ല 
സമ്മാനങ്ങൾ നൽകാൻവേണ്ടും
സമ്പന്നനും അല്ല
ആകെയുള്ളത് ഹൃദയത്തിലെ 
വ്രണങ്ങളാൽ ദുർഗന്ധം വമിക്കുന്ന 
ചലങ്ങളുടെ ഭാഷയാണ്
മനുഷ്യകുലത്തിനാകെ  
അറപ്പും വെറുപ്പും തോന്നുന്ന 
ക്ഷരകാംക്ഷിയായ ഭാഷാരൂപം. 

2016 ജൂലൈ 27, ബുധനാഴ്‌ച

ഹൃദയം

ഓരോ ഹൃദയവും 
ഒരു രക്തകോപ്പയാണ് 
അരുണാഭമായ 
ആ കോപ്പയിലെ 
ഒരൊറ്റ തെന്നൽ മതി 
ജീവന്റെ രാഗങ്ങളെ
ചിട്ടപ്പെടുത്താൻ..

അറിവ്

അറിവ്,തിരിച്ചറിവ് 
എന്നതൊക്കെയും 
മുറിവുകളാണ്.
നഗ്നമായ സത്യങ്ങൾ 
ഹൃദയത്തിൽ കോറിയിട്ട 
മുറിവുകൾ ..