മൂകത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മൂകത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ജൂലൈ 27, ബുധനാഴ്‌ച

പെങ്ങൾ

വിരലുകൾക്കിടയിലെ 
വിടവുകൾ 
സ്വരരാഗങ്ങളുടെ 
സംഗീതം കൊണ്ട് 
നികത്തിയവൾ ..
നക്ഷത്രങ്ങളോളം
പ്രത്യാശാബിന്ദുക്ക-
ളേറ്റുവാങ്ങിയവൾ.. 
ഇന്നലെയുടെ
ലാവാ പ്രവാഹങ്ങളിൽ 
വേരുറപ്പുള്ള മഹാമേരുവായ്
ഉയർത്തിയവൾ..
വയൽ  നിലങ്ങളിൽ 
വായ്‌ത്താരികൊണ്ട് 
കറ്റകൾ കയ്യേറ്റവൾ..
ഇന്നിന്റെ 
വസന്തോദ്യാനങ്ങളിൽ 
ശ്മശാനം തീർത്ത് 
മൂകതയേകുന്നവൾ..