തേൻ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തേൻ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017 മാർച്ച് 1, ബുധനാഴ്‌ച

പഠനം അവസാനിപ്പിച്ച പയ്യൻ

ബെൻസീൻ റിങ്ങുകളിൽ 
മധുരം നിറയാഞ്ഞതിനാലാകാം  
തേൻകൂടുകൾ തേടിയലഞ്ഞത്

ഇടിക്കൂടുകളിൽ 
തിരിച്ചടിയേറ്റുവാങ്ങാൻ 
കെല്പില്ലാത്തതിനാലാകാം 
തേനീച്ചകളുടെ കുത്തുകളേറ്റുവാങ്ങിയത്

മനുഷ്യമനസുകൾ 
അപഹരിക്കാനാകാത്തതിനാലാകാം 
തേനീച്ചകളുടെ സമ്പാദ്യം തട്ടിയെടുത്തത്.