നിദ്ര എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നിദ്ര എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ജൂലൈ 27, ബുധനാഴ്‌ച

എന്റെ സ്വപ്നാടനങ്ങളിൽ

ഒരു തവണ കൂടിയുണരാൻ

കഴിഞ്ഞെങ്കിൽ

അലിഞ്ഞു മറിയുന്ന

കല്ലായ് തീരണം,

പുഴയിറക്കങ്ങളിൽ

പുണർന്നുരുണ്ട് നീന്തണം.

വേനൽപ്പുഴയുടെ

മെലിവിന്റെ മേനിയിൽ

വ്യാകുലതയൊക്കെയും പങ്കുവെയ്ക്കണം.

പിന്നെ,

ചാന്ദ്രകാലങ്ങളിൽ

പേമാരി പെയ്യവേ

പുഴയുടെ  ആഴങ്ങളിൽ

ചുരുണ്ടുരുണ്ടു കൂടണം..

നിദ്രയുടെ ആഴങ്ങളിൽ നിന്ന്

വലിച്ചെറിയും വരെ...