തേനീച്ച എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തേനീച്ച എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

ഉറുമ്പുകളുടെ അക്കരപ്പച്ച


ചിറകുമുളച്ചാൽ തേനീച്ചകളാകാം 
വടിവൊത്ത വരികൾവിട്ട് 
വായുവിൽ അമ്മാനമാടാം 
ജനൽ വിള്ളലും 
പൊളിഞ്ഞ നിലങ്ങളും കുടഞ്ഞ് 
പൂക്കളെത്തേടാം
ഊതിതെറിപ്പിച്ചവരുടെ കാതിൽ
ഉറക്കംകെടുത്തുന്ന മണികൾ മുഴക്കാം
ചവിട്ടിമെതിച്ചവരുടെ കാലിൽ
കൊമ്പുകൾ കൊണ്ട് ചെണ്ടകൊട്ടാം
വരുംകാലങ്ങളിലേയ്ക്
കൂട്ടിൽ തേൻനിറച്ച്
കാവലിരിക്കാം,
പുകമറകളിൽ അവർ 
തേൻകൂടുകൾ അപഹരിക്കും വരേയ്ക്കും..