ചിറകുമുളച്ചാൽ തേനീച്ചകളാകാം
വടിവൊത്ത വരികൾവിട്ട്
വായുവിൽ അമ്മാനമാടാം
ജനൽ വിള്ളലും
പൊളിഞ്ഞ നിലങ്ങളും കുടഞ്ഞ്
പൂക്കളെത്തേടാം
ഊതിതെറിപ്പിച്ചവരുടെ കാതിൽ
ഉറക്കംകെടുത്തുന്ന മണികൾ മുഴക്കാം
ചവിട്ടിമെതിച്ചവരുടെ കാലിൽ
കൊമ്പുകൾ കൊണ്ട് ചെണ്ടകൊട്ടാം
വരുംകാലങ്ങളിലേയ്ക്
കൂട്ടിൽ തേൻനിറച്ച്
കാവലിരിക്കാം,
പുകമറകളിൽ അവർ
തേൻകൂടുകൾ അപഹരിക്കും വരേയ്ക്കും..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ