2016 ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

ചില്ലിട്ട ചിത്രങ്ങൾ

ചില്ലിട്ടടച്ചത്
ഊഷ്മളമായൊരു കാലത്തെയാണ്
വാർദ്ധക്യത്തിനും വേർപാടിനും
ചില്ലടയ്ക്കുമ്പോലെ
ചില്ലുപുതപ്പിച്ചത്
ഉത്സവങ്ങളുടെ ചരിത്രത്തെയാണ്..
ചിത്രങ്ങളുടെ ചില്ലുവാതിലുകൾ,
വിട്ടിറങ്ങിയ വീട്ടിലേയ്ക്ക് തുറന്നിരിക്കുന്നു..
ഇവിടെന്റെ ഓർമ്മയുടെ ചില്ലുചിലങ്കകളിൽ
ചുവപ്പു പടരുന്നു..
ചിത്രങ്ങളൊക്കെയും ചില്ലക്ഷരങ്ങൾ പോലെ
അമൂർത്തം, അപൂർണ്ണം,
പൂമരചില്ലകളിലൊക്കെയും
പിന്നെയുമൊടുവിലൊരു ചില്ലണിഞ്ഞൊരന്ത്യാക്ഷരം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ