തൊഴിലാളി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തൊഴിലാളി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ജൂലൈ 27, ബുധനാഴ്‌ച

പലായനംചെയ്ത തൊഴിലാളികൾ

ഞങ്ങൾ 
പലായനംചെയ്ത തൊഴിലാളികൾ 
നിദ്രകൾ തേടിയാണ്
ഞങ്ങളലഞ്ഞത്
ഉദരമുണർത്താനാണ്
യാത്രതുടങ്ങിയതും
ജീവനുണ്ടെന്ന്
ഓർമപ്പെടുത്താനാണ്
തൊഴിലിനെ കൂട്ടുപിടിച്ചത്..
ഇരരൂപങ്ങളിൽ
ഞങ്ങളിപ്പോഴും വേട്ടയാടപ്പെടുന്നു
തിരിച്ചറിവുകളില്ലായ്കയാൽ
പലരും ഞങ്ങളെ
തിരയാൻ തുടങ്ങിയിരിക്കുന്നു..
ഇന്നിന്റെ ഇവിടങ്ങളിൽ വ്യർത്ഥമായ്..